മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കുളഞ്ഞികാരാഴ്മ 3711ാം നമ്പർ ശാഖായോഗത്തിലെ കിടപ്പുരോഗികൾക്കായി ശാഖായോഗം ഏർപ്പെടുത്തിയ ധനസഹായം വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ്‌ എം.ഉത്തമന്റെ നേതൃത്വത്തിൽ കിടപ്പുരോഗികളുടെ വീടുകളിൽ ധനസഹായം എത്തിച്ചു. വൈസ് പ്രസിഡന്റ്‌ വി.പ്രദീപ്‌കുമാർ, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വിവേകാനന്ദൻ, വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.