ആലപ്പുഴ: സ്വർണ്ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും സംഭവത്തിൽ മുഖ്യമന്ത്റിയുടെ ഓഫിസിനുള്ള പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് എം ലിജു നിർവ്വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, ഡി.സുഗതൻ, നേതാക്കളായ നെടുമുടി ഹരികുമാർ, തോമസ് ജോസഫ്, ഇല്ലിക്കൽ കുഞ്ഞുമോൻ, ടി. സുബ്രഹ്മണ്യ ദാസ്, ജി. സഞ്ജീവ് ഭട്ട്, പി.ബി.വിശ്വേശരപ്പണിക്കർ , സുനിൽ ജോർജ്, സി.വി.മനോജ് കുമാർ, ബഷീർ കോയാപറമ്പിൽ, എസ്. മുകുന്ദൻ, ജോൺ ബ്റിട്ടോ എന്നിവർ പ്രസംഗിച്ചു.