thanthri

പൂച്ചാക്കൽ: പെരുമ്പളം കണിയാംപറമ്പിൽ സി.എസ്.നാരായണൻ തന്ത്രി ( 87 ) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 8.40 ന് കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം.

കായിപ്പുറം അനന്തശയനേശ്വര ക്ഷേത്രം, തലനാട് ജ്ഞാനേശ്വര ക്ഷേത്രം, പെരുമ്പളം പുതുക്കാട് സുബ്രഹ്മണ്യ ക്ഷേത്രം, വാക്കാട് ശ്രീരാമസ്വാമി ക്ഷേത്രം, ഫോർട്ട് കൊച്ചി ഇല്ലിക്കൽ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങി എഴുപത്തിയഞ്ചിൽപ്പരം ക്ഷേത്രങ്ങളിലെ തന്ത്രിയായിരുന്നു. പൂച്ചാക്കൽ വാസുദേവൻ തന്ത്രി, ശാസ്ത്ര ധർമ്മൻ നമ്പൂതിരിപ്പാട് എന്നിവരായിരുന്നു ഗുരുക്കന്മാർ.ആലുവ അദ്വൈതാശ്രമത്തിൽ നടന്ന വൈദിക പഠനശിബിരത്തിൽ പങ്കെടുത്തിട്ടുണ്ട്.

ഭാര്യ: സരസമ്മ. മക്കൾ: ഷൈലജ , ഷൈനി, ഷൈജു ( മേൽശാന്തി, ചാലക്കുടി കണ്ണങ്ങാട് ക്ഷേത്രം ), മരുമക്കൾ: സത്യൻ ( ദുബായ് ) ,ബിജു, വിജി ( സിവിൽ സപ്ലൈസ്, ആലുവ ). സഹോദരങ്ങൾ: ഭാരതി, സുമതി.