മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിന്റെ ഇരമത്തൂർ ശാഖ ഇന്ന് മുതൽ ആധുനിക സജ്ജീകരണങ്ങളോടെ ഐക്കര ജംഗ്ഷനിലുള്ള പുലിത്തിട്ട ബിൽഡിംഗ്‌സിലേക്ക് മാറ്റി പ്രവർത്തനം തുടരുമെന്ന് സെക്രട്ടറി കെ.എസ്.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. പ്രവർത്തനോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവ്വഹിക്കും. സ്വർണ്ണപ്പണയ വായ്പ, ലോക്കർ സൗകര്യം, നിക്ഷേപങ്ങൾ സ്വീകരിക്കൽ, മറ്റ് വായ്പാപദ്ധതികൾ തുടങ്ങി എല്ലാ സേവനങ്ങളും ബാങ്കിന്റെ ഇരമത്തൂർ ശാഖയിലും ലഭിക്കും.