ചാരുംമൂട് : വ്യാപാരികൾ വോട്ടുബാങ്കായി മാറണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അഭിപ്രായപ്പെട്ടു. ലോക്ക്ഡൗണിൽ കഷ്ട നഷ്ടങ്ങളുണ്ടായ വ്യാപാരികൾക്ക് ഏകോപന സമിതി താമരക്കുളം യൂണിറ്റ് നൽക്കുന്ന ധനസഹായ വിതരണം നിർവ്വഹിരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് വി.എം. മുസ്തഫാ റാവുത്തർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചെല്ലപ്പൻപിള്ള , ഭാരവാഹികളായ പി.ഷാഹുൽ ഹമീദ്റാവുത്തർ,
സജി മാമ്മൂട്ടിൽ, മോഹനൻ , സിനോജ് താമരക്കുളം, ബഷീർ തുടങ്ങിയവർ സംസാരിച്ചു.