ആലപ്പുഴ : സ്വർണ്ണക്കടത്ത് പ്രതിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം ജില്ലാ പഞ്ചായത്തംഗം എ ആർ കണ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ നൂറുദ്ദീൻ കോയ അധ്യക്ഷത വഹിച്ചു, എം പി മുരളീകൃഷ്ണൻ, റഹിം വെറ്റക്കാരൻ, ഷിനോയി, ശ്യാംലാൽ, ആദിത്യൻ സാനു, മാഹീൻ മുപ്പത്തിൽചിറ,സാനു,വിഷ്ണു ഭട്ട്, അനുരാജ്, മുനീർ റഷീദ്, വിശാഖ് വിജയൻ , വിപിൻ , വിനോദ് , നിഷാദ്, വൈശാഖ്, സമീർ, റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി