ചാരുംമൂട് : സ്വർണ്ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം അന്വഷിക്കണമെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ചാരുംമൂട്ടിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് കോൺഗ്രസ് ഭവനിൽ നിന്നും പ്രകടനമായായെത്തിയായിരുന്നു കോലം കത്തിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി.എം.കോശി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു, എം.ആർ.രാമചന്ദ്രൻ, എസ്. സാദിഖ്, എം.എസ്.ഷറഫുദീൻ, ഇബ്രാഹിംകുട്ടി, ഷെറഫുദീൻ കല്പറവിള , പി.എം.ഷെരീഫ്, പി.എം. രവി, ഷറഫുദീൻ, വി.ആർ.സോമൻ, മനേഷ് കുമാർ ,താമരക്കുളം രാജൻ പിള്ള, റിയാസ് പത്തിശേരിൽ തുടങ്ങിയവർ സംസാരിച്ചു.
പന്തം കൊളുത്തി പ്രകടനം
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആർ.എസ്.പിയുടെ നേതൃത്വത്തിൽ ചാരുംമൂട് ജംഗ്ഷനിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ. സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു.