ചേർത്തല: കെ.എസ്.യു പ്രർത്തകർ ചേർത്തലയിൽ നടത്തിയ സമരത്തിൽ മുഖ്യമന്ത്റിയുടെ കോലം കത്തിക്കുന്നതിനെച്ചൊല്ലി ആശയക്കുഴപ്പം.കത്തിക്കാതെ കോലംവഴിയിലുപേഷിച്ചതിനെ ചൊല്ലി പൊലീസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി.കോലം കത്തിക്കാൻ പൊലീസ് അനുവദിച്ചെങ്കിലും പെട്രോളും തീപ്പെട്ടിയുമില്ലാത്തതിനാൽ അതു നടന്നില്ല. ഇതോടെ പൊലീസ് കോലം കസ്​റ്റഡിയിലെടുത്തു. ഇതിനിടെ കോലം കത്തിക്കലിനെ എതിർക്കാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകരെയും പൊലീസ് പിടികൂടി.
ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം ഇത്തരം സമരാവശിഷ്ടങ്ങൾ തെരുവിൽ ഉപേഷിക്കരുതെന്നായിരുന്നു പൊലീസ് നിലപാട്.കോലംകത്തിക്കലല്ല കരിഓയിൽ ഒഴിക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും അതുനടപ്പാക്കിയെന്നും കെ.എസ്.യു പ്രവർത്തകരും പറഞ്ഞു.
കോലംകത്തിക്കലിനെ ചോദ്യം ചെയ്‌തെത്തിയ എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് അങ്കിത്,ഏരിയാ കമ്മി​റ്റിയംഗം വിമൽ എന്നിവരെയാണ് പൊലീസ് കസ്​റ്റഡിയിലെടുത്തത്.കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ആർ.രവിപ്രസാദ്,അജയ് ജുവൽ കുര്യാക്കോസ്,അനന്തകൃഷ്ണൻ,അർജ്ജുൻ ആര്യക്കരവെളി,എം.അനന്തകൃഷ്ണൻ,ലിജോ,എസ്.സൂര്യൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.