tv-r

തുറവൂർ: ഗൗരിഅമ്മയുടെ 102–ാം പിറന്നാൾ ദിനത്തിൽ 102 ചന്ദന മരങ്ങൾ നട്ട് ജെ.എസ്.എസ്. പ്രവർത്തകരുടെ ആദരം. ജെ.എസ്. സ് അരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗൗരിചന്ദനം എന്ന് പേരിട്ട പദ്ധതിയിൽ മണ്ഡലത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ സ്ഥലങ്ങളിലുമായി ചന്ദന മരങ്ങൾ നട്ടത്. സി.പി.എം ജില്ലാസെക്രട്ടേറിയേറ്റ് അംഗം മനു.സി പുളിക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.പി.എം അരൂർ ഏരിയ സെക്രട്ടറി പി. കെ. സാബു, സംസ്ഥാന മാരിടൈം ബോർഡ് അംഗം എൻ .പി . ഷിബു, കെ. എസ്. സുരേഷ് കുമാർ, ജെ.എസ്. എസ് സംസ്ഥാന സെക്രട്ടറി ആർ. പൊന്നപ്പൻ, മണ്ഡലം പ്രസിഡൻറ് വി.കെ. അംബർഷൻ, യു കെ കൃഷ്ണൻ,പഞ്ചായത്ത് പ്രസിഡന്റ് അനിതാ സോമൻ എന്നിവർ പങ്കെടുത്തു.