ചാരുംമൂട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും ഭാരതീയ ജനതാപാർട്ടി നൂറനാട് ഏരിയ കമ്മിറ്റിയുടെ നേതൃ
ത്വത്തിൽ പടനിലം ജംഗ്‌ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കള്ളക്കടക്കടത്തുകാരുടെയും, മാഫിയകളുടെയും ഒളിസങ്കേതമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും, കേരളത്തിലേക്ക് കടത്തിയ കോടിക്കണക്കിന് രൂപയുടെ സ്വർണം വിറ്റുകിട്ടിയ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി സംശയിക്കുന്നതായും ബി.ജെ.പി ആരോപിച്ചു. പ്രതിഷേധം ബി ജെ പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ കെ കെ അനൂപ് ഉദ്ഘാടനം ചെയിതു. മണ്ഡലം പ്രസിഡന്റ് അഡ്വ കെ കെ അനൂപ്, മണ്ഡലം സെക്രട്ടറി കെ. ആർ. പ്രദീപ്,പഞ്ചായത്ത് പ്രസിഡന്റ് പി. സ്റ്റാലിൻകുമാർ,കർഷക മോർച്ച ജില്ലാ ട്രഷറർ ഗോപാലകൃഷ്ണക്കുറുപ്പ്, ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി സുധീർ, എൻ ആർ ഐ സെൽ മണ്ഡലം കൺവീനർ അശോക് ബാബു,പരമേശ്വരൻപിള്ള, സന്തോഷ് ചെറുമുഖ, സന്തോഷ് ബാബു, സ്വാതി,രാമകൃഷ്ണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.