കറ്റാനം: ഭരണിക്കാവ് പഞ്ചായത്തിൽ 12, 14 എന്നീ വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് വാർഡിലേക്കുള്ള പ്രവേശനം, മങ്ങാരം, നാമ്പുകുളങ്ങര, മിന്നാമുക്ക് എന്നീ വഴികൾ മാത്രം പരിമിതപ്പെടുത്തി.12 -ാം വാർഡിലേക്കുള്ള മറ്റ് വഴികളായ വാഴുവേലി മുക്ക് ഗുരുമന്ദിരം, ചീപ്പ് മുക്ക്, ശാസ്താംനട ,വല്ലാറ്റ് മൂക്ക് എന്നീ റോഡുകളും 14ാം വാർഡിലേക്കുള്ള വഴികളായ മാവിനാക്കുറ്റി, മാരൂർ മൂക്ക്, നല്ലോട്ടി മൂക്ക്, വാഴുവേലിൽ മൂക്ക്, കുരിശുംമൂട്, അമ്മുമ്മ ചാൽ എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതം തിരിച്ചു വിട്ടതായി വള്ളികുന്നം പൊലീസ് അറിയിച്ചു.