ചാരുംമൂട്:എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ,കോൺഗ്രസ് താമരക്കുളം മണ്ഡലം പത്താം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് രവീന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.
നൂറനാട് ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി .വേണു , ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശശി ,പി .രഘു , അനിൽരാജ് , ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീകുമാർ അളകനന്ദ , പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ്‌കുമാർ കൃപ,രാജൻ രാജസദനം. വിജയമ്മ രഘു എന്നിവർ പ്രസംഗിച്ചു.