ആലപ്പുഴ: ഉച്ചഭക്ഷണ പദ്ധതി പ്രകാരം പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ സപ്ലൈകോ അധികൃതർ സ്കൂളുകളിലെത്തിച്ചു. കണ്‌ടെയിൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിലാണ് ഇന്നലെ വിതരണം പൂർത്തിയാക്കിയത്. എൽ.പി വിഭാഗത്തിനുള്ള കിറ്റുകളുടെ പാക്കിംഗ് ജോലികൾ പുരോഗമിക്കുകയാണ്. കിറ്റിലുൾപ്പെടുന്ന ആട്ടയുടെ ക്ഷാമം വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഈ മാസം 20നകം എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കുമുള്ള കിറ്റുകൾ സ്കൂളുകളിലെത്തിക്കും. സ്കൂളുകളിൽ നിന്നും കിറ്റുകൾ വിതരണം ചെയ്യാനുള്ള തിയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല.