photo


ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളി തീരം സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മാക ശവപ്പെട്ടി സമരം നടത്തി. തോട്ടപ്പള്ളി മണുക്കു ജംഗ്ഷനിൽ നിന്ന് വിലാപയാത്ര ആരംഭിച്ച് തോട്ടപ്പള്ളി സ്പിൽവേ പാലം വഴി തീരദേശ പൊലീസ് സ്റ്റേഷൻ വഴി അഴിമുഖത്തിന് സമീപം ശവമഞ്ചം അടക്കം ചെയ്തു. തോട്ടപ്പള്ളിയുടെ ശവമഞ്ചത്തിന് സമീപം പൊൻമന, വെള്ളനാതുരത്ത് , ആലപ്പാട് തുടങ്ങിയ ശവമഞ്ചങ്ങളും പ്രതീകാത്മകമായി കടൽത്തീരത്ത് ഒരുക്കി. പരിപാടിക്ക് എസ്.സുരേഷ് കുമാർ , ഷിബു പ്രകാശ്, പി.കെ.സുഭദ്രാമണി, സജി ജയമോഹൻ ,എം.ആർ.ഓമനക്കുട്ടൻ, എസ്.മധു, ബിന്ദു സുരേഷ്, ഗീത ഉദയൻ , മുഹമ്മദ് തയ്യുബ് , രാജമ്മ എന്നിവർ നേതൃത്വം നൽകി.