ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ ശാഖയുടെയും മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സി.കേശവന്റെ 61ാമത് ചരമവാർഷികം ആചരിച്ചു. പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടന്നു. പ്രസിഡന്റ് ബി.നടരാജൻ അദ്ധ്യക്ഷനായി. സ്വാമി സുഖാകാശസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. മുട്ടം ബാബു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി.നന്ദകുമാർ, ടി.സുരേഷ്, ബി.രഘുനാഥൻ, ബി.ദേവദാസ്, സി.മഹിളാമണി, കെ.പി അനിൽ കുമാർ, ജ്യോതി ജയകുമാർ എന്നിവർ സംസാരിച്ചു.