വള്ളികുന്നം: വളളികുന്നം പടയണി വെട്ടത്ത് നിർമ്മാണം പൂർത്തീകരിച്ച ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു.. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. മുൻ .എം.പി സി.എസ് സുജാത, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ അനിൽ, വൈസ് പ്രസിഡന്റ് ബിജി പ്രസാദ്, ജെ.രവീന്ദ്രനാഥ് എ.അമ്പിളി, എൻ.വിജയകുമാർ, ആർ പ്രസന്ന, ജി.രാജീവ് കുമാർ ഡോ.കെ.ശ്രീലേഖ തുടങ്ങിയവർ തുടങ്ങിയവർ സംസാരിച്ചു.