ആലപ്പുഴ: അരൂർ, കുമ്പളങ്ങി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കെൽടോൺ ഫെറി - കുമ്പളങ്ങി പാലത്തിന് 44.2. കോടി രൂപയുടെ അന്തിമ ഭരണാനുമതി കിഫ്ബിയിൽ നിന്നു ലഭിച്ചെന്നും നിർമ്മാണപ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും എം.എം.ആരിഫ് എം.പി. അറിയിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് നിർമ്മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിനാവശ്യമായ സ്ഥലമേറ്റെടുക്കുന്ന നടപടികൾക്കാണ് ആദ്യം തുടക്കം കുറിക്കുക.