പൂച്ചാക്കൽ: ക്ഷേത്ര അനുഷ്ഠാന കലാ സംഘടനയുടെ സംസ്ഥാന പ്രസിഡൻറായിരുന്ന പള്ളിപ്പുറം പരമേശ്വരക്കുറുപ്പിന്റെ ഒന്നാം ചരമ വാർഷികം തൈക്കാട്ടുശേരി ആർട്സ് സൊസൈറ്റി ( ടാസ് ) യുടെ ആഭിമുഖ്യത്തിൽ ഇന്ന് ആചരിക്കും.

ടാസ് പ്രസിഡൻറ് ജി.രാജപ്പൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടുന്ന അനുസ്മരണ യോഗം, കെ.ആർ.അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്യും കലാനിലയം ഗോവിന്ദൻ കുട്ടി, ജി.ഡി.പണിക്കർ, സിറിയക് ജോൺ, കെ.പി.സുരേഷ് ബാബു, പി.രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.