പൂച്ചാക്കൽ : നിയന്ത്രണം തെറ്റി മറിഞ്ഞ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിച്ച വീട്ടമ്മ മരിച്ചു. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ.എൽ.അശോകന്റെ സഹോദരിയും പാണാവള്ളി അഞ്ചാം വാർഡിൽ ശ്രുതിലയത്തിൽ ഷണ്മുഖന്റെ ഭാര്യയുമായ ഗിരിജ ( 54 ) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മരുമകനൊപ്പം ബൈക്കിൽ എറണാകുളത്തേക്ക് പോകവേ വടുതലയിൽ വെച്ച് നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. പരിക്കേറ്റ ഗിരിജയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വെളുപ്പിന് മരിച്ചു. മക്കൾ: അഗ്നേഷ് ( എസ്.എൻ കോളേജ്, ചേർത്തല ), സുചിത്ര. മരുമകൻ: വിഷ്ണു. മറ്റ് സഹോദരങ്ങൾ: മോളി, സുനിത.
എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി, യോഗം കൗൺസിലർ പി.ടി. മന്മഥൻ, ഡയക്ടർ ബോർഡ് അംഗങ്ങളായ വി.ശശികുമാർ ,ബൈജു അറുകുഴി, ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ, സെക്രട്ടറി വി.എൻ.ബാബു, വൈക്കം യൂണിയൻ പ്രസിഡന്റ് ബിനീഷ്, രാജക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാർ, മഹാരാജ ശിവാനന്ദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അജയൻ പറയകാട്, യൂണിയൻ കൗൺസിലർമാരായ ബിജുദാസ് ,പി.വിനോദ് മാനേഴത്ത്, ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കണ്ടറി സ്ക്കൂൾ മാനേജിംഗ് കമ്മറ്റി, 544-ാം നമ്പർ ശ്രീകണ്ഠേശ്വരം ശാഖ, 576-ാം നമ്പർ വാഴത്തറ വെളി ശാഖ, പാണാവള്ളി ഷാജി അരവിന്ദൻ തന്ത്രി എന്നിവർ അനുശോചിച്ചു.