ചേർത്തല:വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയ താത്പര്യത്തിന്റെ പേരിൽ അട്ടിമറിയ്ക്കുന്നെന്നാരോപിച്ച് കഞ്ഞിക്കുഴി നോർത്ത്- സൗത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ആഫീസിലേയ്ക്ക് മാർച്ചും കലമുടയ്ക്കൽ സമരവും നടത്തി. കൂറ്റുവേലിയിൽ നിന്നാരംഭിച്ച മാർച്ച് കെ.പി.സി.സി നിർവാഹകസമിതിയംഗം എസ്. ശരത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സമാപനസമ്മേളനം ബ്ലോക്ക് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എം.ജി.തിലകൻ,ജി.രാധാകൃഷ്ണൻ,സുഖലാൽ,ശിവദാസ് മംഗലത്ത്,രാജഗോപാൽ, എം.ജി.സാബു,ജോളി അജിതൻ എന്നിവർ സംസാരിച്ചു.