അമ്പലപ്പുഴ:പെട്രോൾ പമ്പിൽ നിന്ന് ദേശീയ പാതയിലേക്കിറങ്ങിയ ഓട്ടോറിക്ഷയിൽ ബൈക്ക് ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ ചെറുതന ശ്രീനിലയത്തിൽ ശ്രീകുമാറിന്റെ മകൻ ദീപക് ഇയാൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് ചെറുതന ആയാപറമ്പ് തടിയൻ കാട്ടിൽ സുനിലിന്റെ മകൻ അജിത്ത് , ഓട്ടോ ഡ്രൈവർ കരുമാടി മുണ്ടകത്തിൽപ്പറമ്പിൽ ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30 ഓടെ അമ്പലപ്പുഴ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം.