photo

ചാരുംമൂട്: അമ്മ പഠിപ്പിക്കുന്ന സ്കൂളിലെ പത്താം ക്ളാസുകാരന് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാനായി ടി.വി വാങ്ങാൻ സമ്പാദ്യപ്പെട്ടി തുറന്നുകൊടുത്ത അശ്വിനാണിപ്പോൾ നാട്ടിലെ താരം. നൂറനാട് പള്ളിക്കൽ ഗവ. എസ്.കെ.വി എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ അഭിഷേകിനു വേണ്ടിയാണ് അശ്വിന്റെ 'സമ്പാദ്യം' കൈമാറിയിരിക്കുന്നത്.

ഇത്തവണ പത്താം ക്ലാസിൽ മികച്ച വിജയമാണ് അശ്വിൻ നേടിയത്.

അമ്മ സ്മിത പഠിപ്പിക്കുന്ന സ്കൂളിലെ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥി കൂടിയായ അഭിഷേകിന് ഓൺലൈൻ പഠന സൗകര്യത്തിന് ടി.വി ഇല്ല എന്ന വിഷമം അശ്വിനും അറിഞ്ഞിരുന്നു. ഇതോടെ തന്റെ സമ്പാദ്യം നൽകാൻ തീരുമാനിക്കുകയായിരുന്നു. ടി.വി വാങ്ങാനുള്ള ബാക്കി തുക അച്ഛനമ്മമാരും നൽകി. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ, ആനയടി കലാലയത്തിൽ സുഭാഷാണ് അശ്വിന്റെ അച്ഛൻ. ടിവിയുടെ സ്വിച്ച് ഓൺ കർമ്മം പാലമേൽ പഞ്ചായത്ത് അംഗം വിജയൻ പിള്ള നിർവഹിച്ചു. അദ്ധ്യാപകരായ മഞ്ജു, ജ്യോതി, ആരതി, സന്ധ്യ, മുരളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.