മാവേലിക്കര: വെട്ടിയാർ ഫിനിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാനൂറ് മാസ്കുകൾ വിതരണം ചെയ്തു. ട്രഷറർ വിഷ്ണു ആനന്ദ് മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ടിന് മാസ്കുകൾ കൈമാറി. അംജാദ് സുബൈർ, ക്ലബ്ബ് അംഗങ്ങളായ വിനു ചാക്കോ, വിഷ്ണു സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. അജിനി, രവീണ, സുനിത, നീതു എന്നിവരാണ് മാസ്ക് തയ്യാറാക്കി നൽകിയത്.