ആലപ്പുഴ: പുറക്കാട് പുന്തല യുവവേദി ഗ്രന്ഥശാല കുട്ടികൾക്കുള്ള ടെലിവിഷനുകൾ സമ്മാനിച്ചു. ടി വി ഇല്ലാത്തത് മൂലം ഓൺലൈൻ പഠനം മുടങ്ങിയ തോട്ടപ്പള്ളി എൽ.പി.സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്കാണ് ടി വി വാങ്ങി നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ജാസ്മിൻ ടെലിവിഷനുകൾ ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റിയംഗം എച്ച്.സുബൈർ വൈക്കം മുഹമ്മദ് ബഷീറിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുറക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികാന്ത്, വാർഡ് മെമ്പർ നിജ അനിൽകുമാർ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് കമ്മിറ്റിയംഗം ദീപ്, മുൻ ഹെഡ്മാസ്റ്റർ അബ്ദുൾ ലത്തീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.