a


മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ ഇരമത്തൂർ ശാഖ ആധുനിക സജ്ജീകരണങ്ങളോടെ ഐക്കര ജംഗ്ഷനിലേക്ക് പ്രവർത്തനം മാറ്റി. ബാങ്കിന്റെ പ്രവർത്തനോദ്ഘാടനം പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവഹിച്ചു. സെക്രട്ടറി കെ.എസ്.ഉണ്ണിക്കൃഷ്ണൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ബഹനാൻ ജോൺ മുക്കത്ത്, എം.സോമനാഥൻപിള്ള, വർഗീസ് ഫിലിപ്പ്, സതീഷ് ചെന്നിത്തല, മോഹനൻ കണ്ണങ്കര, തമ്പി കൗണടിയിൽ, ദീപാ മുരളീധരൻ, റീനാ രമേശ്ബാബു തുടങ്ങിയവർ സംസാരിച്ചു. നിക്ഷേപ, വായ്പാ സൗകര്യങ്ങൾക്കൊപ്പം സ്വർണപ്പണയവും ലോക്കർ സൗകര്യവും പുതുതായി ആരംഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു.