ചാരുംമൂട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ കടകൾ ഇന്നു മുതൽ ഉച്ചയ്ക്ക് ശേഷം അടച്ചിടാൻ തദ്ദേശസ്ഥാപനങ്ങളുടെ തീരുമാനം. ചാരുംമൂട് ഠൗണിലെ കടകളും താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ മുഴുവൻ കടകളും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയാകും പ്രവർത്തിക്കുക.ജംഗ്ഷനിൽ നിന്നും കെ.പി. റോഡിൽ പടിഞ്ഞാറോട്ട് പാലൂത്തറ ജംഗ്ഷൻ വരെയും കൊല്ലം തേനി പാതയിൽ വടക്കോട്ട് ചുനക്കര സി.എച്ച്.സി ജംഗ്ഷൻ വരെയുമുള്ള കടകൾക്കും നിയന്ത്രണം ബാധകമാണ്.