മാവേലിക്കര: കെ.എസ്.ടി എംപ്ലോയീസ് സംഘ് ബി.എം.എസ് മാവേലിക്കര യൂണിറ്റിന്റെ ആവശ്യപ്രകാരം മാവേലിക്കര കെ.എസ്.ആർ.ടി.സി ഡിപ്പോ ഗാരേജ് ജീവനക്കാർക്കായി സേവാ ഭാരതി തെർമൽ സ്‌കാനർ, സേഫ് ഷീൽഡ് എന്നിവ കാമാറി. സേവാഭാരതി മാവേലിക്കര മുൻസിപ്പൽ ജനറൽ സെക്രട്ടറി സുരേഷ് കൊച്ചിക്കലിൽ നിന്നും തെർമൽ സ്‌കാനറും സേഫ് ഷീൽഡും കെ.എസ്.ആർ.ടി.സി മാവേലിക്കര ഡിപ്പോ എ.ടി.ഒ വി.ഷാജി, അസി.ഡിപ്പോ എൻജിനിയർ ബിനുമോൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സേവാഭാരതി ജില്ലാ കമ്മിറ്റി അംഗം ഗോപൻ ഗോകുലം, മുൻസിപ്പൽ സെക്രട്ടറി ആർ.ബി.ബാലാജി, എംപ്ലോയീസ് സംഘ് മാവേലിക്കര യൂണിറ്റ് സെക്രട്ടറി എച്ച്.ബിജു, യൂണിറ്റ് ട്രഷറർ എൽ.വിഷ്ണുലാൽ എന്നിവർ പങ്കെടുത്തു.