ചാരുംമൂട് : കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ച വിവിധ രാഷ്ട്രീയ പാർട്ടിയിൽ പെട്ട 30 ഓളം പേർക്കെതിരെ നൂറനാട് പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ട് ചാരുംമൂട്ടിൽ പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസ് നേതാക്കളടക്കം 20 പേർക്കെതിരെയും പടനിലത്ത് പ്രതിഷേധം സംഘടിപ്പിച്ച ബി.ജെ.പി നേതാക്കളടക്കം 10 ഓളം പേർക്കെതിരെയുമാണ് കേസെടുത്തത്. ഭരണിക്കാവ് പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ അനാവശ്യമായി കറങ്ങി നടന്ന പത്ത് പേർക്കെതിരെ വള്ളികുന്നം പൊലീസും കേസെടുത്തിട്ടുണ്ട്.