ചേർത്തല: മാവേലിക്കര ചെന്നിത്തല തൃപ്പെരുന്തുറ വിശ്വാസിൽ വിശ്വനാഥപിള്ള(വിശ്വൻ 55)നെ ചേർത്തലയിലെ ലിജിയ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിശ്വനാഥ പിള്ള ജൂൺ 24നാണ് ചേർത്തലയിലെ ലോഡ്ജിൽ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ പതിനൊന്നായിട്ടും മുറി തുറക്കാഞ്ഞതിനാൽ ലോഡ്ജുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.പൊലീസെത്തി മുറി തുറന്നപ്പോഴാണ് വിശ്വനാഥപിള്ളയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.കൊവിഡ് പരിശോധന നടത്തി റിപ്പോർട്ട് ലഭിച്ച ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.