ആലപ്പുഴ: തോട്ടപ്പള്ളി തിരത്ത് നടക്കുന്ന കരിമണൽ ഖനനവും മണൽ കടത്തും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ മുല്ലയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിൽ നടത്തിയ പ്രതിഷേധ ധർണ ബി.കെ.എം.യു ജില്ല സെക്രട്ടറി ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആവിദ് അദ്ധ്യക്ഷത വഹിച്ചു. ആർ.വെങ്കിടേഷ്, ജില്ല കമ്മിറ്റി അംഗം വി.സി.മധു, മണ്ഡലം കമ്മിറ്റി അംഗം വി.മോഹനൻ,പി.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.