ആലപ്പുുഴ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലയുടെ മുഴുവൻ തീര പ്രദേശത്തും മത്സ്യബന്ധനവും വിപണനവും 16ന് രാത്രി 12 മണി വരെ നിരോധിച്ചതായി കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു.
മത്സ്യത്തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ജില്ലയിലെ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും ധാരാളമായി ആളുകൾ എത്തിച്ചേരാറുണ്ട്. ആളുകൾ ഒരുമിച്ചു മത്സ്യബന്ധനത്തിനു പോകുന്നതും പരസ്പരം ഇടകലരുന്നതും മത്സ്യവിപണനത്തിനായി ഒട്ടനവധി ആളുകൾ ഒരുമിച്ചു കൂടുന്നതും കൊവിഡ് രോഗ ബാധയ്ക്കും സമൂഹ വ്യാപനത്തിനും ഇടയാക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടറുടെ ഉത്തരവ്.