ആലപ്പുഴ: കരൾമാറ്റ ശസ്ത്രക്രിയക്ക് യുവാവ് സഹായം തേടുന്നു. നീലമ്പേരൂർ കുറുപ്പോടത്തു വീട്ടിൽ അരുൺ കുമാർ (44) ആണ് 22 ലക്ഷം രൂപ ചിലവ് വരുന്ന ശസ്‌ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നത്. രോഗം ബാധിച്ചതോടെ എറണാകുളത്തു സ്വകാര്യ കമ്പനിയിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. 9 വയസുള്ള പെൺകുട്ടിയും 11 മാസം പ്രായം ഉള്ള ആൺകുട്ടിയും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. ഒ. പി.സുനിൽ കൺവീനറായ ചികിത്സ സഹായനിധി ആരംഭിച്ചിട്ടുണ്ട്. എറണാകുളം പച്ചാളം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലാണ് അക്കൗണ്ട്. A/C No . 5556053000016442 IFSC: IFSC .SIBL0000418ഫോൺ: 9048809088