മാന്നാർ: വിദേശത്ത് ദുരിതത്തിലായ കുട്ടമ്പേരൂർ സ്വദേശിയെ നാട്ടിലെത്തിക്കാൻ പമ്പാതീരം സൗഹൃദ കൂട്ടായ്മ. റാസൽ ഖൈമയിൽ ജോലി ചെയ്യുന്ന കുട്ടമ്പേരൂർ നിവാസി വിനീത് വിജയനാണ് നാട്ടിലെത്താൻ വഴിയില്ലാതെ വലയുന്നത്. ജോലിയില്ലാതെ ഭക്ഷണത്തിനും ബുദ്ധിമുട്ടിയ വിനീത് കുന്നത്തൂർ ക്ഷേത്ര സമിതി പ്രസിഡന്റ് സുനിൽ ശ്രദ്ധേയവുമായി ബന്ധപ്പെട്ടു. തുടർന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരി കുട്ടമ്പേരൂർ, പമ്പാതീരം സൗഹൃദകൂട്ടായ്മയുടെ ജോയിന്റ് സെക്രട്ടറിമാരായ സുൾഫിക്കർ ഹസൻ സഹിബിനെയും കോശി മാന്നാറിനെയും ബന്ധപ്പെട്ടു. വിനീതിനെ നാട്ടിലെത്തിക്കാനുള്ള ചുമതല ഏറ്റെടുത്തതായി പമ്പാതീരം പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് അറിയിച്ചു. സെക്രട്ടറി രാജീവ് പിള്ള, വൈസ് പ്രസിഡന്റ് മാരായ സുധീഷ് തുണ്ടതിൽ ,സൈജു നൈനാൻ, ട്രഷറർ, സാജു നൈനാൻ,മാത്യു സാമുവേൽ, പബ്ലിക് റിലേഷൻ ഓഫീസിർ ഹാഷിം മാന്നാർ, ഉപദേശക സമിതി ചെയർമാൻ രഞ്ജിത് റാസൽഖൈമ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പമ്പകോളജിലെ പൂർവവിദ്യാർത്ഥികളായ യു.എ. ഇ. യിലുള്ള 10 പേർ ചേർന്നു ലോകത്തുള്ള മുഴുവൻ കലാലയ സൗഹൃദങ്ങളെയും ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച പമ്പാതീരം ഗ്ലോബൽ കമ്മ്യൂണിറ്റി 2020 ജൂൺ12നാണ് പ്രവർത്തനം ആരംഭിച്ചത്.