ഹരിപ്പാട്: വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് സി.ബി.ഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കുമാരപുരം സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കുമാരപുരം പഞ്ചായത്ത് ഓഫീസ് പടിക്കൽ കൂടിയ പ്രതിഷേധ യോഗം സംസ്ഥാന യുവജന ക്ഷേമബോർഡ് അംഗം എസ്. ദീപു ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.സുധീർ, ബിജു കൊല്ലശ്ശേരി, കെ. രാജേഷ് ബാബു, തോമസ് ഫിലിപ്പ്, ശ്രീദേവി രാജു, ആർ. രാജേഷ്കുമാർ, ഷാരോൺ ഉത്തമൻ, സുജിത്ത്.സി. കുമാരപുരം, ഷാഹുൽ ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.