ആലപ്പുഴ: കൊവിഡ് വ്യാപനം തീരദേശമേഖലയിൽ ഭീതി പരത്തുന്ന സാഹചര്യത്തിൽ ബോധവത്ക്കരണ ദൗത്യവുമായി നഗരസഭ . ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ നേതൃത്വത്തിൽ വാടയ്ക്കൽ നിന്നാരംഭിച്ച ബോധവത്ക്കരണ പ്രചരണ റാലി തുമ്പോളിയിൽ സമാപിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിയിപ്പും, ജാഗ്രത പാലിക്കാത്തവർക്കുള്ള മുന്നറിയിപ്പും ഉച്ച ഭാഷിണി വഴി നൽകി. നഗരസഭാ സെക്രട്ടറി എ.കെ.മനോജ്, ഹെൽത്ത് ഓഫീസർ മുഹമ്മദ് അസീബ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹർഷീദ്, അനിൽകുമാർ, അനീസ്, അനിൽകുമാർ, ജയകുമാർ, രഘു, ശിവകുമാർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.