ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം ആരോഗ്യം, കുടിവെള്ളം, ശുചിത്വം എന്നീ പദ്ധതികളിൽ 50 ശതമാനം ഫണ്ട് വിനിയോഗക്കുന്നതിന് നഗരസഭയിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെർമാൻമാരുടെ യോഗത്തിൽ ധാരണയായി. അടുത്ത കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനം എടുക്കും. പട്ടണത്തിലെ വിവിധ വാർഡുകളിലെ പട്ടികജാതി, പട്ടിക വർഗ്ഗ കോളനികളുടെ വികസന പദ്ധതികൾ നടപ്പാക്കുന്ന ചുമതല നഗരസഭാ സെക്രട്ടറി മനോജിന് നൽകി. യോഗത്തിൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞിമോൻ അദ്ധ്യക്ഷത വഹിച്ചു.