kaithathil-temple

ആലപ്പുഴ: കൊവിഡ്19 വ്യാപനം ചെറുക്കാൻ പ്രതിരോധ കിറ്റുമായി കൈതത്തിൽ ശ്രീ ഘണ്ടാകർണ്ണ ശിവക്ഷേത്രം. ക്ഷേത്ര പരിധിയിലുള്ള ആയിരത്തിലേറെ കുടുംബങ്ങളിൽ കിറ്റെത്തിക്കും. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഡോ.തോമസ് ഐസക്ക് നിർവഹിച്ചു. ജീവതാളം പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ കെ. ഡി. മഹീന്ദ്രൻ മന്ത്രിയിൽ നിന്ന് ആദ്യ കിറ്റ് ഏറ്റുവാങ്ങി. ആര്യാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖ്യാതിഥിയായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീനാ സനൽകുമാർ. ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കവിത ഹരിദാസ് എന്നിവർ സംസാരിച്ചു. ക്ഷേത്ര യോഗം പ്രസിഡന്റ് ആർ.ജയ് മോൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ക്ഷേത്ര യോഗം സ്വന്തം നിലയിൽ പണം മുടക്കിയാണ് ഭക്തർക്കായി സൗജന്യമായി പ്രതിരോധ കിറ്റ് വിതരണം ചെയ്യുന്നത്.