ആലപ്പുഴ: ശാന്തിഗിരി ഹെൽത്ത് കെയർ ആൻഡ് റിസർച്ച് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ശാന്തിഗിരിയുടെ കേരളത്തിലുടനീളമുള്ള ആശുപത്രികളിൽ ഇമ്മ്യൂണിറ്റി ക്ലിനിക്കുകൾ ആരംഭിക്കും.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശ മാനദണ്ഡങ്ങളനുസരിച്ച് ശാന്തിഗിരി ഇമ്യൂണിറ്റി ക്ലിനിക്കിന്റെ ജില്ലാ തല ഉദ്ഘാടനം തിരുവമ്പാടിയിലെ ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റലിൽ ഇന്ന് രാവിലെ 11 ന് നടക്കും. സ്വകാര്യ ആയുർവ്വേദ ഹോസ്പിറ്റൽ സംഘടനകൾ സംസ്ഥാന സർക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന ''ആയുർ ഷീൽഡ്' പദ്ധതിയുടെ ഭാഗമായാണ് ഇമ്യൂണിറ്റി ക്ലിനിക്കുകൾ പ്രവർത്തിക്കുക.