ആലപ്പുഴ: തീരദേശമേഖലയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവും ലോറി വഴിയുള്ള കരിമണൽ നീക്കവും നിർത്തിവയ്ക്കണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു. മറ്റു ജില്ലകളിൽ നിന്നും വന്ന പൊലീസുകാരേയും തൊഴിലാളികളേയും ഇവിടെ നി​ന്നും മാറ്റാതെ, മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ തൊഴി​ൽ നി​റുത്തി​ക്കുന്ന ജില്ലാഭരണകൂടത്തി​ന്റെ നി​ലപാടി​നോട് യോജിക്കാൻ നിർവാഹമില്ല.കരിമണൽ ഖനനം നിർത്തിവെയ്ക്കാതെ ജില്ലാ ഭരണകൂടത്തിന്റെ ഒരു പ്രവർത്തനത്തിലും തീരദേശവാസികളും സംഘടനകളും സഹകരിക്കുകയില്ല എന്നും ജനറൽ സെക്രട്ടറി വി.ദിനകരൻ പറഞ്ഞു.