മണ്ണഞ്ചേരി: സ്വർണ്ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണഞ്ചേരി പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ചെയർമാൻ പി.എസ് .സുനീർ രാജാ അദ്ധ്യക്ഷത വഹിച്ചു.കെ.ആർ.രാജാറാം, കുന്നപ്പള്ളി മജീദ്, സി.സി.നിസാർ, കെ.എച്ച്.മജീദ്,
സുരേഷ് നേതാജി, അബൂബക്കർ ആശാൻ, മറ്റത്തിൽ രവി,വാഴയിൽ അബ്ദുള്ള, ടി.എച്ച്.നാസർ, നസീർ മണ്ണഞ്ചേരി, ബഷീർ കുപ്പേഴം, ഷെറഫുദ്ദീൻ നടുവത്തേഴം, രാരിച്ചൻ അമ്പലക്കടവ്,നാസർ തൈക്കൂടം, പി.എ.സബീന, രജനി, പി.ധനയൻ, കെ.വി.സുധീർ, ഷുക്കൂർ ചിയംവെളി എന്നിവർ പങ്കെടുത്തു.