കുട്ടനാട് : എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അപകീർത്തിപ്പെടുത്തി പ്രസ്ഥാനത്തെ അവഹേളിക്കാൻ ഞാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ തിരിച്ചറിയാൻ സമുദായ സ്നേഹികൾ തയ്യാറാകണമെന്ന് എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ജനറൽ സെക്രട്ടറിക്ക് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
വെള്ളാപ്പള്ളി നടേശന് പൂർണ പിന്തുണ പ്രഖ്യാപിച്ചു യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ യൂണിയൻ ചെയർമാൻ ജെ സദാനന്ദൻ അധ്യക്ഷത വഹിച്ചു കൺവീനർ അഡ്വ പി സുപ്രമോദം സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ മോഹൻദാസ് ,ജോയിന്റ് കൺവീനർ എ. ജി സുഭാഷ് എന്നിവർ സംസാരിച്ചു