obituary

ചേർത്തല:എസ്.എൻ.ഡി.പി യോഗം മുൻ വൈസ് പ്രസിഡന്റ് കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് മായിത്തറ ശ്രീവിഹാറിൽ എം.ഡി.ഗോപിദാസിന്റെ ഭാര്യ റിട്ട.പ്രൊഫസർ കമലാ ഗോപിദാസ്(84)നിര്യാതയായി.എറണാകുളം മഹാരാജാസ് കോളേജ്,ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിഎന്നിവിടങ്ങളിൽ നിന്നും ഹിന്ദി ഭാഷയിൽ പ്രാവിണ്യം നേടി. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ്,കൊല്ലം ശ്രീനാരായണ വിമൻസ് കോളേജ്എന്നിവിടങ്ങളിൽ ജോലി ചെയ്തതിന് ശേഷം 1964ൽ ചേർത്തലയിൽ ശ്രീനാരായണ കോളേജ് സ്ഥാപിച്ചത് മുതൽ 1991ൽ റിട്ടയർ ചെയ്യുന്നതുവരെ അദ്ധ്യാപികയായി പ്രവർത്തിച്ചു.എറണാകുളം എസ്.എൻ.വി സദനം,ശ്രീനാരായണസേവിക സമാജം എന്നിവയുടെ ആജീവനാന്ത അംഗമായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.സാമൂഹിക,രാഷ്ട്രീയ,ബിസിനസ് രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.മക്കൾ:ജി.അജിത്ത്,ജി.രഞ്ജിത്ത് (ഇരുവരും ബിസിനസ്). മരുമക്കൾ: ജയശ്രീ അജിത്ത്, രശ്മി രഞ്ജിത്ത്. സഞ്ചയനം 15ന് രാവിലെ 9ന്.