ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സ്ട്രോംഗ് റൂം തുറന്ന് സ്വർണ ഉരുപ്പടികളുടെ കണക്കെടുപ്പ് നടത്തി. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ദേവസ്വം ഓഫീസർമാർ, വിജിലൻസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കണക്കെടുപ്പ് നടന്നത്.

നിത്യോപയോഗത്തിനും ഉത്സവങ്ങൾക്കും എടുക്കുന്ന സ്വർണ ഉരുപ്പടികൾ, പൗരാണിക മൂല്യങ്ങളുള്ള ഉരുപ്പടികൾ, കാണിക്ക (ഓടക്കുഴൽ, പൊട്ട്), നടവരവ് എന്നിവയാണ് തിട്ടപ്പെടുത്തിയത്. അമ്പലപ്പുഴ സബ് ഗ്രൂപ്പിനു കീഴിലുള്ള 14 സബ് ഗ്രൂപ്പുകളിലെ ക്ഷേത്രങ്ങളിലെയും സ്വർണ ഉരുപ്പടികൾ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്.ഹൈക്കോടതി നിർദേശ പ്രകാരം മാവേലിക്കര, കരുനാഗപ്പളളി, ചങ്ങനാശേരി സബ് ഗ്രൂപ്പ് ഓഫീസുകൾക്കു കീഴിലെ ക്ഷേത്രങ്ങളിലും കണക്കെടുപ്പു പൂർത്തിയായി.ഹരിപ്പാട് ഡെപ്യൂട്ടി കമ്മിഷണറുടെ കീഴിലുള്ള 340 ക്ഷേത്രങ്ങളിലെ കണക്കെടുപ്പ് പൂർത്തിയായി വരികയാണെന്ന് ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ജി. ബൈജു പറഞ്ഞു.പരിശോധന മുഴുവൻ സി.സി കാമറയിൽ പകർത്തുകയും ചെയ്തു.വിജിലൻസ് ഓഫീസർമാരായ ഒ.ബി.ദിലീപ് കുമാർ, മനു പി.നായർ, അസിസ്റ്റന്റ് കമ്മിഷണർ ജയകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മനോജ്, അതത് സബ് ഗ്രൂപ്പ് ഓഫീസർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കണക്കെടുപ്പ് നടന്നത്.