അമ്പലപ്പുഴ:പുറക്കാട്, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രദേശത്ത് ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കണമെന്ന് കെ .പി .സി. സി ഒ .ബി .സി വിഭാഗം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന പഞ്ചായത്തുകളാണിത്. 144 പ്രഖ്യാപിച്ചത് കരിമണൽ സമരം തടയുവാനായിരുന്നു.എന്നാൽ സമരം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ ഫലവത്തായിട്ടി​ല്ല. പാവപ്പെട്ടവർക്ക് വരുമാനം ലഭിക്കുന്ന തൊഴിലുറപ്പു പദ്ധതി പുനരാരംഭിക്കണമെന്നുംആവശ്യപ്പെട്ടു.ജില്ലാ ചെയർമാൻ പി.സാബു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ, ഒ.കെ.ഷെഫീക്ക്, സാജു കളർകോട്, അനീഷ് ചേപ്പാട്, കെ.എം.ഷാക്കീർ പല്ലന, എസ്.എം.ആമ്പാടി ഹരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.