അമ്പലപ്പുഴ: സ്വർണ്ണ കള്ളക്കടത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ളതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് എൽ. പി. ജയചന്ദ്രൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. അനിൽകുമാർ, വി. ബാബുരാജ്, ഭാരവാഹികൾ ആയ കരുമാടി ഗോപകുമാർ, എസ്. ഹരികൃഷ്ണൻ, ബി.മണികണ്ഠൻ, എം. ഡി. സിബിലാൽ, എം. ഹർമ്യലാൽ, എസ്. നിസാമുദ്ദീൻ, പ്രസാദ് ഗോകുലം, എസ്. രമണൻ, രേണുക ശ്രീകുമാർ,ബിന്ദു ഷാജി, സീന വേണു, വി. സി. സാബു, ജിതേഷ് കുഞ്ഞുപിള്ള, ഡാനിരാജ്, മധുബിന്ദു, അമ്പലപ്പുഴ ഹരികൃഷ്ണൻ, പി. ആരോമൽ എന്നിവർ പ്രസംഗിച്ചു.