അമ്പലപ്പുഴ :മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പുന്നപ്ര തെക്ക് പഞ്ചായത്ത് ഓഫിസിന് മുമ്പിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കമാൽ എം മാക്കിയിൽ ഉദ്ഘാടനം ചെയ്തു. കൊവിഡ് വ്യാപനം തടയാനെന്ന പേരിൽ പ്രവാസിയുടെ ജീവൻ വച്ച് വില പേശുകയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെന്ന് അദ്ദേഹം ആരോപിച്ചു. യു .ഡി .എഫ് മണ്ഡലം ചെയർമാൻ നൗഷാദ് സുൽത്താന അദ്ധ്യക്ഷത വഹിച്ചു.മൈക്കിൾ പി ജോൺ, അനിൽ കല്ലുപ്പറമ്പിൽ, കെ.എഫ്. തോബിയാസ്, കെ.ആർ. ഗോപാലകൃഷ്ണൻ, എം.സലിം, ബി.സുലേഖ, ഹസൻ പൈങ്ങാമഠം ഇന്ദുലേഖ, എന്നിവർ പ്രസംഗിച്ചു. കൃഷ്ണപ്രിയ, കെ.കെ.ലത, അൻസിൽ, അബ്ദുൾ ലത്തീഫ്, ഇക്ബാൽ, നാസർ. ബി. താജ്, ആർ ശെൽവരാജ്, കെ.ആർ ഹരിദാസ്, ശശി ചേക്കാത്തറ, പുരുഷൻ, റാണിഹരിദാസ്, സജീർ, സമീർ, കെ. ഗോപി. തോമസ് കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.