ചേർത്തല:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മായിത്തറയിൽ ഭവന സന്ദർശനം നടത്തിയ ഹെൽത്ത് ഇൻസ്പക്ടർക്ക് വളർത്തു നായയുടെ കടിയേറ്റു.കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പക്ടർ കെ.എസ്.ജയകുമാറിനാണ് കടിയേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.ഇടതു തുടയിൽ ആഴത്തിലുള്ള മുറിവിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.