maracheeni

ചാരുംമൂട്: പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി വാർഡ് മുടയാരക്കൽ ഏലായിൽ 2 ഏക്കറോളം കൃഷി കാട്ടുപന്നിയുടെ അക്രമണത്തിൽ നശിച്ചു.

വയലിന്റെ കരയിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ പന്നിക്കൂട്ടങ്ങൾ തമ്പടിച്ചിരിക്കുകയാണ്.പന്നിയുടെ ശല്യത്താൽ കൃഷി നശിക്കുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. കർഷകരായ വിശ്വനാഥപിള്ള, ചന്ദ്രൻ,ബിജു,പ്രമോദ്,തങ്കപ്പൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് നഷ്ടങ്ങളുണ്ടായത്. ഓണവിപണി ലക്ഷ്യമിട്ടു തുടങ്ങിയ കൃഷികളാണ് നശിച്ചത്. പാലമേൽ കൃഷിഭവനും കൃഷി ഓഫീസറും അടിയന്തിരമായി സ്ഥലം സന്ദർശിച്ച് നഷ്ടപരിഹാരം കിട്ടാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.