ambala

അമ്പലപ്പുഴ: അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തകഴി പന്ത്രണ്ടാം വാർഡിൽ രതീഷ് ഭവനത്തിൽ ചന്ദ്രന്റെ മകൻ ഒ.പി.ആർ എന്നു വിളിക്കുന്ന രതീഷിനെ(35) ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. 8 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇന്നലെ രാവിലെ ഇയാളെ തകഴിഭാഗത്തു നിന്നും അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു .നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് രതീഷ് എന്ന് പൊലീസ് പറഞ്ഞു.