മാവേലിക്കര : എം.ശിവശങ്കറിന് സ്വർണ്ണ കള്ളക്കടത്ത് കേസിൽപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവയ്ക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.മുരളി ആവശ്യപ്പെട്ടു. പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒഴിയുംവരെ യു.ഡി.എഫ് സമരവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും നടത്തിയ ധർണയുടെ ജില്ലാതല ഉദ്ഘാടനം മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിൽ നടത്തുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കല്ലുമല രാജൻ അധ്യക്ഷനായി. അഡ്വ.കോശി.എം.കോശി, കെ.കെ.ഷാജു, അഡ്വ.കെ.ആർ.മുരളീധരൻ, കെ.ഗോപൻ, ഗോവിന്ദൻ നമ്പൂതിരി, കോശി തുണ്ടുപറമ്പിൽ, രാജൻ തെക്കേവിള, കെ.എൽ.മോഹൻലാൽ, കുഞ്ഞുമോൾരാജു, ലളിത രവീന്ദ്രനാഥ്, അനിവർഗീസ്, രാജൻ കുറത്തികാട്, എൻ.മോഹൻദാസ്, അജിത് കണ്ടിയൂർ, വേണു പഞ്ചവടി, വർഗീസ് വർഗീസ്, ഡി.ബാബു, മനു ഫിലിപ്പ്, പി.പി.ജോൺ, സന്തോഷ് പണിക്കർ, ചിത്രാമ്മാൾ, കൃഷ്ണകുമാരി, എം.രമേശ്കുമാർ, പ്രസീത്, ഭാസ്കരൻ കണ്ടിയൂർ എന്നിവർ സംസാരിച്ചു.